Skip to main content

Posts

ഇരുട്ടിൽ അവൾക്കായി

Recent posts

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി

அடைக்கலம்

"அம்மா... தயாரா என்று...?"  நான் அறையில் இ௫ந்து சத்தமாக கேட்டேன்.  அம்மா சமையலறையில் பிஸியாக இருக்கிறாள்.  அந்த நேரத்தில் நான் சில துணிகளை பையில் அடைத்துக்கொண்டிருந்தேன்.  பதில் கேட்டார்.  நான் மீண்டும் "அம்மா..." என்று கூப்பிட்டேன்.  செய்தித்தாள்கள் ஒன்றாகப்  பாடுகின்றன.  இந்த அழைப்புக்கும் எந்த பதிலும் இல்லை.  நான் சமையலறைக்குச் சென்றேன். அம்மாவிற்கு வயதாகிவிட்டது.  கைகள் மற்றும் கன்னங்களில் சுருக்கங்கள் அதிகமாகின்றன.  விஷயங்களைச் செய்யும் வேகம் மெதுவாக விட்டது.  நான் பள்ளிக்குச் செல்லும்போது என் அம்மாவின் வேகம் நினைவிற்கு வந்தது பார்த்ததும், ஓடுவதும், ௨ணவு சமைப்பதும், என்னை அலங்கரிப்பதும், எனது பையில் உணவு நிரப்புவதும், எனக்கு உணவளிப்பதும் எனக்கு நினைவிருக்கிறது.  இது காலை ௨ணவை   அவசரமா௧ செய்து கொண்டீ௫ந்தார்௧ள்.  நான் என் அம்மாவின் கையை பிடித்து . "நேரமாகிவிட்டது. போகலாம் என்றென்." என் அம்மா சிறிது நேரம் அங்கிருந்து ஏதோ நினைவில் ஆழ்ந்து இ௫ந்தார்.  சில நேரங்களில் நான் நினைவில் ஆழ்ந்தி௫ப்பது போல.  கைகளை கழுவிய பின், அம்மா அறைக்குச் சென்றாள். த

Platform No.3

"എനിക്ക് ഒരു കഥ പറഞ്ഞു തന്നിട്ട് എത്ര നാളായി. ഒരു കഥ പറയുവോ, കേൾക്കാൻ കൊതിയാകുന്നു" അവൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. ഉള്ളിന്റെ ഉള്ളിൽ വിങ്ങിപ്പോട്ടുന്നത് അവളുടെ പുഞ്ചിരിയിൽ വ്യക്തമാക്കി. തിരക്ക് കുറഞ്ഞ റയിൽവേ സ്റ്റേഷൻ. പ്ലാറ്റ്ഫോം 3-ൽ ഞാനും ദിവ്യയും. ഞങ്ങൾക്ക് മുന്നിലൂടെ ഒരുപാട് ആളുകൾ അങ്ങോടും ഇങ്ങോടും പോകുന്നു. ഞങ്ങൾ ഏതോ മായാലോകത്ത് എന്ന പോലെ വിദൂരതയിലേക്ക് നോക്കി നിന്നു. കണ്ണുനീർ വറ്റിയ കണ്ണുകൾ. വിളറിയ മുഖം. ഒരു ബാഗിന് ഇരു വശത്തായിട്ട് ഞങ്ങൾ. ബാഗിന്റെ പുറത്ത് ഞങ്ങൾ കൈകൾ കോർത്ത് പിടിച്ചിട്ടുണ്ട്. ഇനി ഒരു അൽപ നേരം കൂടി. നെയ്ത സ്വപ്നങ്ങൾ എല്ലാം വീട്ടുകാർക്ക് വേണ്ടി ത്യജിക്കാൻ രണ്ട് പേരും മനസ്സ് കൊണ്ട് തയ്യാറെടുക്കുന്നു. "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! " അനൗൺസ്മെന്റ് തുടർന്നു. ട്രെയിൻ വരാൻ സമയം ആയി.  "ജേക്കബേ" ദിവ്യ ഇടറിയ ശബ്ദത്തിൽ വിളിച്ചു. മായാലോകത്ത് നിന്ന് വിട വാങ്ങി. അവൾക്ക് നേരെ നോക്കി. അവളുടെ കണ്ണുകളിലേക്ക്. കൈകൾ മുറുകി.  "ഹും..." ഒരു ദീർഘശ്വാസം. അവളുടെ കോർത്തുപിടിച്ച കൈകളിലേക്ക് നോക്കി.  &q

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ