Skip to main content

Posts

Showing posts from May, 2020

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി