Skip to main content

Lift - Chapter II


 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു.

"നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു.

ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു.

"അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?"

"ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു. 

"ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീസ് ദേഷ്യപ്പെട്ടു. "തന്നോട് ഇപ്പൊ ആരാ വണ്ടി നിർത്താൻ പറഞ്ഞെ... ഏതായാലും ഇവിടെ കിടക്കട്ടെ. താൻ കുറച്ചു ഒതുക്കി നിർത്തിക്കേ."

 മഴ അപ്പോഴും ശക്തിയായി തന്നെ പെയ്തു കൊണ്ടിരുന്നു. നല്ല ഇടിമുഴക്കവും മിന്നലും ഉണ്ട്. ആ കാറിന് ഉള്ളിൽ ഒരു പേടിപ്പെടുത്തുന്ന അനുഭൂതി ആയിരുന്നു അപ്പോൾ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് യാതൊരു നിശ്ചയവുമില്ല. ചന്ദ്രന്റെ കൈകൾ വിറക്കുന്നത് വ്യക്തമായിരുന്നു. 

ഒരു തണൽമരത്തിന് കീഴെ കാർ ഒതുക്കി നിർത്തി. വർഗീസ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്തു എന്റെ കഴുത്തിലേക്ക് വെച്ചു. "ഇറങ്ങി ഓടാം എന്ന് വിചാരിക്കേണ്ട...". വർഗീസ് ചന്ദ്രന് നേരെ നോക്കി കൊണ്ട് തുടർന്നു. 

"ചന്ദ്രൻ ചേട്ടാ, ഞാൻ ഒരു കഥ പറയാം. ഒരിടത്ത് ഒരിടത്ത് ഒരു അച്ഛനും അമ്മയും മകളും ജീവിച്ചിരുന്നു. സന്തോഷമായി പോവുകയായിരുന്നു അവരുടെ ജീവിതം. ഒരിക്കൽ ഈ അച്ഛൻ ജോലി കഴിഞ്ഞ് വരുമ്പോൾ ഒരാൾ വഴിയിൽ ചോര വാർന്ന് കിടക്കുന്നത് കണ്ടു. അയാൾക്ക് അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. വഴിയിൽ കിടന്ന ആളെയും എടുത്തു കൊണ്ട് അയാൾ ആശുപത്രിയിലേക്ക് ഓടി. കുറെ ദൂരം ഓടി. ഓടി ഓടി അയാൾ തളർന്നു. ഇനിയും ഓടാൻ ഉള്ള ശേഷി അയാൾക്ക് ഇല്ലായിരുന്നു. മരണത്തോട് മല്ലിടുന്ന ആ മനുഷ്യനെ സഹായികാതെയിരിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. ഒരു മരത്തിന് ചുവട്ടിൽ ചാരി ഇരുത്തിയിട്ട് അയാൾ ആരെയേലും സഹായത്തിനു കിട്ടുമോ എന്ന് അന്വേഷിച്ചു മുമ്പിലേക്ക് നടന്നു. പെട്ടന്ന് ഒരു പോലീസ് വണ്ടി നിർത്തി ഇട്ടിരിക്കുന്നു കണ്ടു. അവരുടെ അടുത്തേക്ക് ഇയാൾ ഓടി ചെന്നു. ദേഹത്ത് മുഴുവൻ ചോര കറ ഉള്ളത് കൊണ്ട് അവർ ആദ്യം സംശയിച്ചു. എന്നാലും അവർ അയാളെ സഹായിച്ചു. ആ മനുഷ്യനെയും കൂട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പക്ഷേ അതൊരു കൊലപാതകം ആയതിനാലും, പ്രതി ഒരു കോടീശ്വരന്റെ കൂട്ടാളി ആയതിനാലും, കേസ് ആ പാവം സഹായിക്കാൻ വന്ന ആളുടെ തലയിൽ കെട്ടി വെച്ചു."

"നിന്നെ രക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിച്ചതല്ലെ. ഇല്ല എന്ന് നിനക്ക് പറയുവാൻ പറ്റുവോ..?" ഞാൻ വർഗീസിനോട് പറഞ്ഞു.

"സാറിന്റെ അടുത്തേക്ക് അല്ലേ അന്ന് ഞാൻ ഓടി വന്നെ, എന്റെ നിരപാധിത്വം തെളിയിക്കാൻ സാറിന് കടമയില്ലെ..?"

എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. "കേസ് ഞാൻ വിചാരിച്ച പോലെ എന്റെ കൈയിൽ നിന്നില്ല."

"പക്ഷേ, അന്ന് അയാളെയും എടുത്തുകൊണ്ട് ഓടുമ്പോൾ, എന്നോട് അയാൾ സംസാരിച്ചിരുന്നു."

ചന്ദ്രൻ പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു. വർഗീസ് കയ്യിൽ ഇരുന്ന കത്തി ചന്ദ്രന്റെ കഴുത്തിൽ കുത്തി ഇറക്കി. "നിന്നെ കണ്ടു പിടിക്കാൻ എനിക്ക് അധികം പ്രയാസം വന്നില്ല." വർഗീസ് വീണ്ടും കഴുത്തിലേക്ക് കത്തി കുത്തി ഇറക്കി.

"ഇയാളാണ് സാറേ അന്ന് അയാളെ കൊന്നു വഴിയിൽ ഇട്ടത്. അത് തെളിയിക്കാൻ തെളിവ് ഒന്നും എന്റെ കയ്യിൽ ഇല്ല. ഇവനുള്ള ശിക്ഷ ഞാൻ കൊടുത്താലും മതി. ഇവൻ കാരണം എനിക്ക് എന്റെ ഭാര്യയും മകളും നഷ്ടപെട്ടു. ശിക്ഷ വിധിച്ച അന്ന് അവർ ആത്മഹത്യ ചെയ്തു. ഇവനെ കൊല്ലാൻ വേണ്ടിയാ ഞാൻ ജയിൽ ചാടിയത്. സാർ ഇവിടെ വന്നുപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. തിരിച്ചു ഇനി ജയിലിലേക്ക് പോകാൻ എനിക്ക് പ്രശ്നമില്ല. സാറിന് എന്നെ അറസ്റ്റ് ചെയ്യാം. ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതുകൊണ്ട് ഇതല്ലാതെ വേറെ വഴി എനിക്ക് ഇല്ലായിരുന്നു..."

അവന്റെ കണ്ണിലെ പ്രതികാരം അടങ്ങിയിരിക്കുന്നു. നിർജീവമായ കണ്ണുകൾ. ഭാവിയെ കുറിച്ച് പ്രതീക്ഷകൾ ഇല്ലാതെ, തൂക്കുകയർ മുന്നിൽ കണ്ടു കൊണ്ട് അവൻ പുറകിലേക്ക് ചാരി വിശ്രമിച്ചു.

Comments

Popular posts from this blog

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു, "ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..." അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ ! അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്. സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒര