Skip to main content

ഇരുട്ടിൽ അവൾക്കായി

ശ്വാസം ഉള്ളിലേക്ക് എടുക്കുവാനായി പ്രയാസപ്പെട്ടു അവൾ. കൈകൾ കോർത്ത് പിടിച്ച് കൊണ്ട് അവൾക്ക് അരികിൽ അവൻ ഇരുന്ന് കണ്ണുകളിലേക്ക് നിസ്സഹായനായി നോക്കി. നിശബ്ദത നിറഞ്ഞ മുറി. വെള്ള കുപ്പായം അണിഞ്ഞ നഴ്സുമാർ ഇടയ്ക്ക് വന്നു നോക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു നല്ല ശതമാനം അവർ ഇതിനോടകം കൈവിട്ടിരിക്കാം. അവൾക്ക് ചുറ്റും ജീവൻ നിലനിർത്താനായി ഒരുപാട് ഉപകരണങ്ങൾ. അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം ഉള്ളിൽ ഭീതി നിറക്കുന്നു. അവളുടെ കരം നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അവൻ ചോദിച്ചു,

"ഇതിന് വേണ്ടിയാണോ നമ്മൾ അടുത്തത്... ഇതിന് വേണ്ടിയാണോ നമ്മൾ പ്രണയിച്ചത്..."

അവൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. നിസ്സഹാതയുടെ കണ്ണീർ !

അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ച് അവളുടെ അരികിൽ തലച്ചായിച്ച് കിടന്നു, അവളെ തനിയെ വിടാതെ മുറുകെ പിടിച്ചുകൊണ്ട്.

സുകുമാരൻ. പലിശക്കാരൻ ഔസേപ്പിൻ്റെ ഡ്രൈവറാണ്. ഔസേപ്പിൻ്റെ വലംകൈ പോലെ എപ്പോഴും കൂടെയുണ്ടാകും. ഒരിക്കൽ അംബാസഡർ കാറിൽ സുകുമാരനും ഔസേപ്പും കൂടി ടൗണിലെ കടയിലേക്ക് വരുമ്പോൾ ഒരു പെൺകുട്ടി വണ്ടിക്ക് കുറുകെ ചാടി. സുകുമാരൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചതിനാൽ ഒരു അപകടം ഒഴിവായി. സുകുമാരൻ അവളെ നോക്കി നിന്നതേ ഉള്ളൂ. ഔസേപ്പ് കലിതുള്ളി. ഇതൊന്നും സുകുമാരൻ കേട്ട ഭാവം നടിച്ചില്ല. അവളുടെ കണ്ണുകളും സുകുമാരൻ്റെ കണ്ണുകളിൽ ഒടക്കി. 

ശോഭ. ടൗണിലെ ഒരു ടെലിഫോൺ ബൂത്തിൽ സ്റ്റാഫാണ്ണ്. 

സുകുമാരൻ ഔസേപ്പിൻ്റെ കണക്ക് പുസ്തകം കടയിലേക്ക് വെച്ചതിന് ശേഷം ചയ കുടിക്കാൻ ആയി പുറത്തേക്ക് നടന്നു. അപ്പോഴാണ് നേരത്തെ നേരത്തെ കണ്ട പെൺകുട്ടി എതിർവശമുള്ള ബൂത്തിൽ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്. അവൻ ചായ കുടിക്കുമ്പോൾ ഇടകണ്ണിട്ട് അവളെ നോക്കുന്നുണ്ട്. അവൾ അത് ശ്രദ്ധിക്കാതെ അവളുടെ ജോലി ചെയ്യുന്നു. 

ദിവസങ്ങളോളം അത് തുടർന്നു. അവളെ എങ്ങനെയും പരിചയപ്പെടാൻ അവൻ തീരുമാനിച്ചു. പതിവ് പോലെ ചായ കുടിക്കാൻ കടയിലേക്ക് വന്നു. അവൻ അവിടെ ഇരുന്നു ആലോചിച്ചു. എന്ത് പറഞ്ഞു ചെല്ലും. കുറേ ആലോചിച്ച ശേഷം അവൻ ഒരു കടലാസിൽ തോന്നിയ ഒരു നമ്പർ എഴുതി. അതും ചുരുട്ടി പിടിച്ചു ബൂത്തിലേക്ക് നടന്നു.

"ഇതൊന്ന് വിളിക്കണല്ലോ..."

കടലാസ്സ് ശോഭക്ക് നേരെ നീട്ടിക്കൊണ്ട് സുകുമാരൻ പറഞ്ഞു. ഗൗരവം ഒട്ടും കുറയ്ക്കാതെയാണ് സംസാരം.

ശോഭ നമ്പർ കറക്കി കൊടുത്തു. ഏതോ ഹിന്ദിക്കാരൻ ആയിരുന്നു. സംസാരിച്ചു തുടങ്ങുമ്പോൾ ആണ് സുകുമാരന് അമ്മിളി മനസ്സിലാകുന്നത്. ശോഭക്ക് മനസിലായി അതൊരു അടവ് ആയിരുന്നു എന്ന്. കുറേ ദിവസമായുള്ള നോട്ടം ശോഭ ശ്രദ്ധിക്കുന്നുണ്ടയിരുന്നു. സുകുമാരൻ ഏതൊക്കെയോ ഭാഷയിൽ സംസാരിച്ചു. ശോഭ ചിരിയടക്കാൻ പ്രയാസപ്പെട്ടു. തിടുക്കത്തിൽ ഫോൺ വെച്ചതിന് ശേഷം സുകുമാരൻ പൈസ അവളുടെ കൈകളിലേക്ക് കൊടുത്തു, എന്നിട്ട് പുറത്തേക്ക് നടന്നു.

പിന്നീട് അങ്ങോട്ട് സുകുമാരൻ എന്നും ബൂത്തിലേക്ക് വരാൻ തുടങ്ങി. ഓരോ ദിവസവും ഓരോ കാരണം. അവർ അടുത്തു. റോഡിന് ഇരുവശവും നിന്ന് ഹൃദയം പങ്കുവെച്ചു തുടങ്ങി.

കുറച്ചു നാളത്തേക്ക് അത് തുടർന്നു. ഒരു ദിവസം സുകുമാരൻ ചായക്കടയിൽ നിന്ന് നോക്കുമ്പോൾ ബൂത്ത് അടഞ്ഞു കിടക്കുന്നു. പലരോടും സുകുമാരൻ തിരക്കി. ആഴ്ചകൾക്ക് ശേഷം സുകുമാരൻ അറിയുന്നു ശോഭ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്വേഷിച്ചപ്പോൾ അറിഞ്ഞത് ആയുസ്സ് അധികം ഇല്ല എന്ന്. സുകുമാരൻ ശോഭയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. 

സുകുമാരൻ ശോഭയുടെ വീട്ടിലേക്ക്. 

ശോഭയുടെ അച്ഛനുമായി കാര്യങ്ങൾ സംസാരിച്ചു. അവളുടെ രോഗത്തെ കുറിച്ച് അച്ഛൻ സുകുമാരനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. സുകുമാരൻ അതൊന്നും ചെവികൊണ്ടില്ല. 

"അവളെ ഞാൻ നോക്കിക്കോളാം, അവളെ അത്രയേറെ പ്രണയിച്ചു പോയി"

ശോഭയുടെ അച്ഛൻ നിസ്സഹായനായി. മനസ്സില്ലാമനസ്സോടെ ആണേലും അവരെ വിവാഹത്തിന് സമ്മതിച്ചു. ശോഭയിൽ ഒരുപാട് മാറ്റങ്ങൾ കാണുവാൻ തുടങ്ങി. രോഗം ഭേദമായ പോലെ. കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ അവർക്ക് കുട്ടികളും ഉണ്ടാകുന്നു. സന്തോഷ ജീവിതം.

കാലങ്ങൾ കഴിഞ്ഞു. പെട്ടെന്ന് ഒരു ദിവസം സുകുമാരൻ ജോലി കഴിഞ്ഞ് വരുമ്പോൾ ശോഭ മുറിയിൽ വീണു കിടക്കുന്നു. സുകുമാരൻ അവളെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പോയി.

"ഞങ്ങൾക്ക് ചെയ്യാനായി ഒന്നുമില്ല ഇനി. ദൈവകൃപ കൊണ്ട് ഇത്രേം വർഷം ശോഭയുടെ ജീവൻ പിടിച്ചു നിർത്തി. ഇനിയും അങ്ങനെ എന്തേലും അത്ഭുതം സംഭവിക്കണം."

ഡോക്ടർമാർ കൈയൊഴിഞ്ഞു. സുകുമാരൻ അവളെയും ചേർത്ത് പിടിച്ചു അവളുടെ അരികിൽ കിടന്നു. അവളുടെ ശരീരം മരവിച്ചു തുടങ്ങുന്ന പോലെ അവന് തോന്നി. സുകുമാരൻ ശോഭയെ ഉണർത്താൻ നോക്കി. അവൾ പ്രതികരിക്കുന്നില്ല. ഒരു ചെറു പുഞ്ചിരി തൂകി അവൾ മരണത്തിന് കീഴടങ്ങി. വിഷമം ഉള്ളിൽ ഒതുക്കാൻ കഴിയാതെ സുകുമാരൻ ശോഭയെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടി.

Comments

Popular posts from this blog

Lift - Chapter I

"ഉണ്ണിചേട്ടാ, ടയർ പണി തന്നല്ലോ. ഞാൻ ഇവിടെ സ്കൂളിന് അടുത്തായിട്ട് ഉണ്ട്."  "സാറേ.., സമയം എന്തായി എന്ന് വെച്ചാ..!" ഉറക്കത്തിൽ നിന്ന് ഉണരാത്ത പോലെ ഉണ്ണിചേട്ടൻ മറുപടി പറഞ്ഞു. "ഇതെന്താണ് ഉണ്ണിചേട്ടാ..! ഒരു പത്ത് മിനിറ്റ്ന്റെ കാര്യം അല്ലേ ഉള്ളൂ. ഒന്ന് പെട്ടന്ന് വാന്നേ..!"  "സാർ... സാർ എവിടെയാണെന്നാ പറഞ്ഞേ..?" സ്വബോധം തിരികെ വരുന്ന പോലെ ആയിരുന്നു സംസാരം, അതിനോടൊപ്പം ചെറിയ ഒരു വായികോട്ടയും. "ഞാൻ ഇവിടെ എൽ.പി സ്കൂളിന് അടുത്തുണ്ട്..!"  "ങാ... ഞാൻ ഇപ്പൊ വരാം..." ഇതും പറഞ്ഞ് ഉണ്ണിചേട്ടൻ ഫോൺ കട്ട് ചെയ്തു. ഒരു നല്ല മഴ തോർന്ന അന്തരീക്ഷം. വാച്ചിൽ സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരിക്കുന്നു. സ്കൂളിന് മുമ്പിലെ മരത്തിനു താഴെ ആണ് ഞാൻ നിൽക്കുന്നത്. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഒരു കട്ടൻ കുടിച്ചാൽ കൊള്ളാം എന്ന് മനസ്സിൽ ഉണ്ട്. പക്ഷേ അടുത്തെങ്ങും ഒരു തട്ടുകട പോലും തുറന്നുവെച്ചിട്ടില്ല. ചുറ്റും വിജനമാണ്. മരത്തിന്റെ ഇലകളിൽ ഇപ്പോഴും മഴ വെള്ളം സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഓരോ ഇടവേളകളിൽ, ഓരോ ഇളംകാറ്റിൽ, ഇലകൾ ഓരോ തുള്ളിയായി മണ്ണിലേക്ക് തളി

அடைக்கலம்

"அம்மா... தயாரா என்று...?"  நான் அறையில் இ௫ந்து சத்தமாக கேட்டேன்.  அம்மா சமையலறையில் பிஸியாக இருக்கிறாள்.  அந்த நேரத்தில் நான் சில துணிகளை பையில் அடைத்துக்கொண்டிருந்தேன்.  பதில் கேட்டார்.  நான் மீண்டும் "அம்மா..." என்று கூப்பிட்டேன்.  செய்தித்தாள்கள் ஒன்றாகப்  பாடுகின்றன.  இந்த அழைப்புக்கும் எந்த பதிலும் இல்லை.  நான் சமையலறைக்குச் சென்றேன். அம்மாவிற்கு வயதாகிவிட்டது.  கைகள் மற்றும் கன்னங்களில் சுருக்கங்கள் அதிகமாகின்றன.  விஷயங்களைச் செய்யும் வேகம் மெதுவாக விட்டது.  நான் பள்ளிக்குச் செல்லும்போது என் அம்மாவின் வேகம் நினைவிற்கு வந்தது பார்த்ததும், ஓடுவதும், ௨ணவு சமைப்பதும், என்னை அலங்கரிப்பதும், எனது பையில் உணவு நிரப்புவதும், எனக்கு உணவளிப்பதும் எனக்கு நினைவிருக்கிறது.  இது காலை ௨ணவை   அவசரமா௧ செய்து கொண்டீ௫ந்தார்௧ள்.  நான் என் அம்மாவின் கையை பிடித்து . "நேரமாகிவிட்டது. போகலாம் என்றென்." என் அம்மா சிறிது நேரம் அங்கிருந்து ஏதோ நினைவில் ஆழ்ந்து இ௫ந்தார்.  சில நேரங்களில் நான் நினைவில் ஆழ்ந்தி௫ப்பது போல.  கைகளை கழுவிய பின், அம்மா அறைக்குச் சென்றாள். த