ദിവ്യമായ എന്തുണ്ട്. ദിവ്യം എന്നാൽ, എന്താണ് മനസ്സിലാക്കേണ്ടത്. കലർപ്പില്ലാത്ത എന്തോ, അത് എന്തും ആകട്ടെ, അതാണ് ദിവ്യം. അങ്ങനെ നോക്കുമ്പോൾ, പ്രണയം ദിവ്യമാണോ, സൗഹൃദ ബന്ധം ദിവ്യമാണോ. ഒരിക്കലും പറയാൻ സാധിക്കില്ല. ബന്ധങ്ങളുടെ നിലനിൽപിനായി നമ്മൾ പലപ്പോഴും ഈ പറഞ്ഞ ബന്ധങ്ങളിൽ പലതും കളർത്തുന്നു. ആ ദിവ്യത്വം നമ്മളാൽ കളങ്കപ്പെട്ട് പോകുന്നു. കളങ്കപെട്ടാൽ അതെങ്ങനെ ദിവ്യമാകും. ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം, അത് കളങ്കപ്പെടാത്ത ഒന്നായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാലോ കാലം കഴിയും തോറും, അത് നിലനിർത്താൻ നമ്മുക്ക് സാധിക്കാറുണ്ടോ. കൊച്ചു കൊച്ചു തെറ്റുകൾ, ചെറിയ ചെറിയ കള്ളങ്ങൾ. അപ്പോഴത്തെ ഒരു ചെറിയ നിലനിൽപ്പിനായി നമ്മൾ പറഞ്ഞു പോകുന്നു. അവിടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. പിന്നീട് നമ്മൾ നട്ട ഈ വിത്ത് വളരുന്നു. ആവർത്തിക്കപ്പെടുന്ന ഓരോ തെറ്റുകളും ഈ വിത്തിന് വളമാകുന്നു. ആ ബന്ധത്തിന് ഒരു മറ എന്നവോളം അത് വളർന്ന് വലുതാകുന്നു. ഇതിനെ വേരോടെ പിഴുതെറിയാൻ ഒരു അവസരം പലപ്പോഴും ലഭിച്ചിട്ടുണ്ടെങ്കിലും, വീണ്ടും ഉള്ളിലെ ഭയം അതിനെ തടുത്തു. ആ വിത്തിനെ വളരാൻ അനുവദിച്ചു. എന്നാലോ ഇപ്പൊൾ ഒന്നു...