Skip to main content

Lost in Thoughts

The only reason people lost in thoughts is because its unfamiliar territory.

- Paul Fix




ഞാൻ ഈ ഫോട്ടോ പകർത്തുന്നത് ഏകദേശം ഒരു വർഷം മുമ്പ് ആണ്. ഇദ്ദേഹം ആരാണോ എന്താണെന്നോ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ, അയാൾ എവിടെയോ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ചിന്തകളിൽ മുഴുകി ഇരിക്കുകയാണ് അയാൾ. ചിന്തകളിൽ നിന്ന് സ്വപ്നങ്ങളിലേക്ക് അയാൾ പോലും അറിയാതെ വഴുതി പോകുന്നു. സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അയാൾ. ആ വീഥിയിൽ എവിടെയോ അയാൾ ഒറ്റപ്പെടുന്നു.

നാമെല്ലാം നമ്മുടെ സ്വപ്നങ്ങളിൽ സഞ്ചരിക്കുമ്പോൾ എവിടെയോ ഒറ്റപ്പെട്ട അവസ്ഥയാണ്. സ്വപ്നങ്ങൾ പൂ വിരിയുന്നത് ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആണ്. അപ്പൊൾ നമ്മൾ നമ്മുടെ പരിസരം മറക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥ മറക്കുന്നു. ഏതോ ലോകത്തേക്ക് ആഴ്ന്നു ഇറങ്ങി പോകുന്നു. സ്വപ്നങ്ങളിൽ ജീവിക്കാൻ ആണ് പലർക്കും ഇഷ്ടം. അവിടെ നമ്മൾ തനിയെ ആണ്. നമ്മൾ ആഗ്രഹിക്കുന്നതും, നമ്മൾ തുറന്നു സംസാരിക്കുന്നതും അവിടെയാണ്.

വീടും നാടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ നിലനിൽപിനായി ജീവിക്കുമ്പോൾ സ്വപ്നങ്ങളും ചിന്തകളും ആണ് നമ്മളെ പിടിച്ചു നിർത്തുന്നത്. യാത്ര ചെയ്യുമ്പോഴും, വഴി അരികിൽ കാത്തു നിൽക്കുമ്പോൾ എല്ലാം നമ്മൾ ആ സ്വപ്നത്തില് ആയിരിക്കും. നമ്മുടെ ഓർമകളിലേക്ക്. ഓർമകൾ ഇപ്പോഴും മധുരം ഉള്ളവയാണ്. ചില ഓർമകൾ നമ്മുടെ മിഴികൾ നനക്കും. എന്നാല് ചിലത് നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയികും. അവ എല്ലാം നമ്മൾ ഓർക്കാൻ ആഗ്രഹിക്കുന്നത് തന്നെ ആണ്.

ഒരിക്കൽ ഞാൻ ട്രെയിൻ കാത്തു റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്നു. ട്രെയിൻ ഒരു മണിക്കൂർ ലേറ്റ് ആണ്. ഞാൻ ഇരികുന്നിടതു നിന്ന് കുറച്ചു അകന്നു ഒരു അച്ഛനെയും മകളെയും കണ്ടു. ആ മകൾക്ക് ഏകദേശം ഒരു 4 വയസ്സ് പ്രായം കാണുമായിരിക്കും. അവള് ചുറ്റും ഉള്ളത് വീക്ഷിക്കുന്നു. വഴി അരികിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ സ്വരൂപിക്കുന്ന വൃദ്ധനേയും, ചായ വിൽക്കാൻ നടക്കുന്ന ചെറുപ്പക്കാരനും, അമ്മയുമായി കുറുമ്പ് കാണിക്കുന്ന കൊച്ചു ബാലനേയും എല്ലാം അവള് സൂക്ഷിച്ചു വീക്ഷിക്കുന്നു. അവൾക്ക് എല്ലാം കൗതുകം ആയിരുന്നു. ആ കൊച്ചു പെൺകുട്ടിക്ക് ഉണ്ടാകുന്ന അതെ കൗതുകം നമ്മുക്കും ഉണ്ട്. ബസ്സിൽ യാത്ര ചെയ്യുമ്പോൾ, ഒരു വിൻഡോ സീറ്റ് കിട്ടാനായി നമ്മൾ ആഗ്രഹിക്കാറുണ്ട്. കുറച്ചു ദൂര യാത്ര ആണേൽ അത് ആവശ്യകരം ആണ്. ആ യാത്രയിൽ നമ്മൾ ചുറ്റും ഉള്ളത് എല്ലാം വീക്ഷിക്കുന്നു. അവിടെ ചിന്തകൾ ഉണരുന്നു. ആ ചിന്തകളിൽ നിന്ന് നമ്മൾ സ്വപ്നങ്ങളിലേക്ക് വഴുതി പോകുന്നു. ആരോരും അറിയാതെ ആരാലും പിന്തുടരാൻ സാധിക്കാത്ത അത്രേം ആഴത്തിലേക്ക്, നമ്മൾ ആഴ്ന്ന് ഇറങ്ങുന്നു. അവിടെ നമ്മൾ ഈ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് ഒറ്റപ്പെടുന്നു. ചിന്തകളിൽ ഒറ്റപ്പെടുന്നു ! Lost in thoughts !

Comments

  1. Alex Jose...Vere level Bro..Keep wrting👏 Very well written..🖤

    ReplyDelete
    Replies
    1. Thank you I appreciate the compliment.

      Delete
    2. Well done Alex. U are very much special in finding out some different insights on various aspects of lyf.

      Delete
    3. Thank you very much, this means a lot to me

      Delete

Post a Comment

Popular posts from this blog

The Silver Coin

"ടിക്കറ്റ് ടിക്കറ്റ്" കണ്ടക്ടർ ആവർത്തിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒന്നും അറിയാത്ത മട്ടിൽ പുറത്തെ കാഴ്ചകൾ കണ്ട് പുറകിലത്തെ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ പിടിച്ച് നിന്നു. എന്നാലും നേരിട്ട് വന്നു ചോദിച്ചാൽ കൊടുക്കാൻ ഒന്നും ഇല്ലാതെയാണ് ഞാൻ നിൽക്കുന്നത്. പുറകിലത്തെ ഡോറിൽ ഒരു പുള്ളി തൂങ്ങി നിൽക്കുന്നത് ശ്രദ്ധിച്ചു. യൂണിഫോം ധരിച്ച കുട്ടികൾ അയാളുടെ കയ്യിൽ പൈസ കൊടുത്തിട്ട് ആണ് ഇറങ്ങുന്നത്. അയാൾ അത് പോക്കറ്റിലേക്ക് ഇടുന്നു. എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ ഒക്കെ എവിടെ പോയി എന്ന് ഞാൻ ഓർത്തു എടുത്തു കൊണ്ട് ഇരുന്നു. രാവിലെ ഇരുപതു രൂപയുടെ ഒറ്റ നോട്ടും, ഒരു അഞ്ച് രൂപ കോയിനും ഒരു രൂപ കോയ്‌നും മമ്മി തന്നു വിട്ടതായിരുന്നു. അതിൽ ഇരുപത്തിയഞ്ച് രൂപ കയ്യിൽ സൂക്ഷിക്കാൻ, ഒരു രൂപ ബസ് ചാർജ്. ഞാൻ ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് ഇനിയും അകലെയാണ്. നെഞ്ചിടിപ്പ് കൂടി വന്നു. ഇടയ്ക്ക് പോക്കറ്റും ബാഗിന്റെ ഫ്രണ്ടിലെ കള്ളിയും പരിശോധിച്ച് നോക്കും. എത്ര നോക്കിയാലും വീണ്ടും സംശയം ശരിക്കും നോക്കിയോ എന്ന്. അപ്പോഴും കേൾക്കാം "ടിക്കറ്റ്, ടിക്കറ്റ്". ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ബാഗ് തോളിൽ നിന്നു എ...

The Day before Vacation

കുറെ നാളുകൾ ആയി അവളോട് ഒരു വാക്ക് സംസാരിക്കാൻ ശ്രമിക്കുന്നു. എപ്പോഴും മനസ്സിൽ ഒരു പേടി. എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് പ്രകടമായ കണ്ടുകൊണ്ടിരുന്ന ആ ചെറു പുഞ്ചിരി എന്നോടുള്ള വെറുപ്പായി മാറുമോ എന്ന്. അന്ന് ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷം ആയിരുന്നു. സമയം വൈകുന്നേരം നാലു മണിക്ക് ശേഷം. ഉച്ചക്ക് ശേഷം നല്ലൊരു മഴ ഉണ്ടായിരുന്നു. മഴ പൂർണ്ണമായി മാറിയിരുന്നു. ചെറിയ തണുപ്പ് കലർന്ന ഒരു ഇളംകാറ്റിൽ മനസ്സ് ഉന്മേഷം നിറഞ്ഞത് ആയി മാറുന്നു. ഇനി പത്ത് ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടാവില്ല. എല്ലാവരും സന്തോഷത്തിൽ ആണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും. മലയാള തനിമ തോന്നിക്കുന്ന പോലെ വസ്ത്രങ്ങൾ ധരിച്ച് സീനിയർ ചേച്ചിമാർ. മുണ്ടു മടക്കിക്കുത്തി സ്റ്റൈലിൽ നടക്കുന്ന കുറച്ചു ചേട്ടന്മാർ. കൊച്ചു കുട്ടികൾ വീട്ടിൽ പോകാൻ ആയി ബാഗും തൂകി ഓടുന്നു. ഒരു അവധി കാലത്തിന്റെ ആകാംക്ഷയിൽ ആണ് എല്ലാവരും. സ്കൂളിന് മുന്നിൽ വലിയ ഒരു മരം ഉണ്ട്. മഴയെ തുടർന്ന് ഉണ്ടായ കാറ്റ് മൂലം അതിലെ ഇലകൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം അലങ്കരിച്ചിരിക്കുന്നു. പച്ച ഇലകളും പഴുത്ത ഇലകളും. ഒരു പൂക്കളം പോലെ. പൂക്കളത്തിന്റെ ഒത്ത നടുവിൽ നിലവിളക്ക് പോലെ ആ വ...