Skip to main content

Divine !




ദിവ്യമായ എന്തുണ്ട്. ദിവ്യം എന്നാൽ, എന്താണ് മനസ്സിലാക്കേണ്ടത്. കലർപ്പില്ലാത്ത എന്തോ, അത് എന്തും ആകട്ടെ, അതാണ് ദിവ്യം. അങ്ങനെ നോക്കുമ്പോൾ, പ്രണയം ദിവ്യമാണോ, സൗഹൃദ ബന്ധം ദിവ്യമാണോ. ഒരിക്കലും പറയാൻ സാധിക്കില്ല. ബന്ധങ്ങളുടെ നിലനിൽപിനായി നമ്മൾ പലപ്പോഴും ഈ പറഞ്ഞ ബന്ധങ്ങളിൽ പലതും കളർത്തുന്നു. ആ ദിവ്യത്വം നമ്മളാൽ കളങ്കപ്പെട്ട് പോകുന്നു. കളങ്കപെട്ടാൽ അതെങ്ങനെ ദിവ്യമാകും.

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം, അത് കളങ്കപ്പെടാത്ത ഒന്നായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാലോ കാലം കഴിയും തോറും, അത് നിലനിർത്താൻ നമ്മുക്ക് സാധിക്കാറുണ്ടോ.

കൊച്ചു കൊച്ചു തെറ്റുകൾ, ചെറിയ ചെറിയ കള്ളങ്ങൾ. അപ്പോഴത്തെ ഒരു ചെറിയ നിലനിൽപ്പിനായി നമ്മൾ പറഞ്ഞു പോകുന്നു. അവിടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. പിന്നീട് നമ്മൾ നട്ട ഈ വിത്ത് വളരുന്നു. ആവർത്തിക്കപ്പെടുന്ന ഓരോ തെറ്റുകളും ഈ വിത്തിന് വളമാകുന്നു. ആ ബന്ധത്തിന് ഒരു മറ എന്നവോളം അത് വളർന്ന് വലുതാകുന്നു. ഇതിനെ വേരോടെ പിഴുതെറിയാൻ ഒരു അവസരം പലപ്പോഴും ലഭിച്ചിട്ടുണ്ടെങ്കിലും, വീണ്ടും ഉള്ളിലെ ഭയം അതിനെ തടുത്തു. ആ വിത്തിനെ വളരാൻ അനുവദിച്ചു. എന്നാലോ ഇപ്പൊൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അന്ന്, ആ കൊച്ചു തെറ്റ് സംഭവിക്കാതെ പോയിരുന്നേൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്ന ഒരു അവസ്ഥ വരും. അന്ന് നമ്മൾ തിരിച്ചറിയും, നമ്മളാൽ അ ദിവ്യത്വം കളങ്കപെട്ട് പോയി എന്ന്.

രണ്ട് സുഹൃത്തുക്കൾ. രണ്ടു പേരും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വന്നത് കൊണ്ട് തന്നെ, അവർക്ക് ഉള്ളിൽ നല്ല അന്തരം ഉണ്ട്, പണം കൊണ്ടാകാം, ജീവിത സാഹചര്യങ്ങൾ കൊണ്ടാകാം, അങ്ങനെ പലതും. ഇവർ രണ്ടുപേരും സുഹൃത്തുക്കൾ ആകുന്നത് ചിലപ്പോൾ ഒരു തുണയായി വേറെ ആരും ഇല്ലാത്തത് കൊണ്ടാകാം. ഒരാൾ കൂട്ടിന് ഉള്ളപ്പോൾ ഒരിക്കലും തനിയെ ആകേണ്ടതില്ലാലോ. നഷ്ടപ്പെടാൻ രണ്ടു പേരും തയ്യാറും അല്ല. എന്നാലിപ്പോൾ രണ്ടു പേരും തമ്മിൽ നേരിൽ പോലും നോക്കാത്ത അവസ്ഥ ആണ്. കാരണം വേറെ ഒന്നും അല്ല, കാലം കഴിയും തോറും എല്ലാം മനസ്സ് തുറന്നു പറയാൻ പറ്റി എന്ന് വരില്ല. മനസ്സിൽ ഒളിപ്പിച്ച പ്രണയം എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാതെ പകച്ചു പോകുന്ന നിമിഷങ്ങൾ. അപ്പൊൾ നേരിട്ട് കണ്ട് സ്വസ്ഥമായി ഒന്ന് സംസാരിക്കാൻ ഉള്ള ധൈര്യം നഷ്ടപ്പെടും. അവിടെ വിതച്ച വിത്ത് ബന്ധത്തെ അകറ്റുന്നു. മരിച്ചാലും വിട്ടു പോകില്ല എന്ന് പറഞ്ഞ ബന്ധം ഒരുനിമിഷം കൊണ്ട് അറിയാതെ വിതച്ച പോയ വിത്ത് കൊണ്ട് നഷ്ടമാകുന്നു. ബന്ധങ്ങൾ വിലപെട്ടത് തന്നെ. അത് നിലനിർത്താൻ നമ്മൾ ആത്മാർത്ഥമായി തന്നെ ശ്രമിക്കണം. ഒരു ചെറിയ തെറ്റ് കൊണ്ട് പോലും അത് കളങ്കപ്പെടാൻ അനുവദിച്ചു കൂടാ. അങ്ങനെ ചെയ്താൽ അതെങ്ങനെ ദിവ്യം ആകും.

Comments

Popular posts from this blog

Lift - Chapter II

 "സാറിന് സുഖമല്ലേ..." പുറകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എന്നെയും പുറകിൽ ഇരിക്കുന്ന വർഗീസിനെയും മാറി മാറി ചന്ദ്രൻ നോക്കുന്നു. "നിങ്ങൾ പരസ്പരം അറിയുവോ..?" ചന്ദ്രൻ ചോദിച്ചു. ഞാൻ നേരെ തന്നെ നോക്കി നിന്നു. ആ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ കൂട്ടാക്കിയില്ല. വർഗീസ് ബാക്കിലെ സീറ്റിന് നടുക്കായിട്ടു കുറച്ചു മുന്നിലേക്ക് കയറി ഇരുന്നു. ഞാൻ ഇരിക്കുന്ന സീറ്റിന് പുറകിൽ കൈ വെച്ച് കൊണ്ട് അവൻ പറഞ്ഞു. "അറിയുവോന്നോ.... അതെന്നാ ചോദ്യവാ..." അവന്റെ മറുപടിയിൽ എന്റെ ഉള്ളിലെ പേടി കൂടി വന്നു. ചന്ദ്രന് നേരെ നോക്കി കൊണ്ട് അവൻ ചോദിച്ചു "ചേട്ടന്റെ പേര് എന്താ..?" "ചന്ദ്രൻ..." പേര് പറയുമ്പോൾ ചന്ദ്രന് ഉണ്ടായ പേടി ഞാൻ ശ്രദ്ധിച്ചു.  "ചന്ദ്രൻ ചേട്ടാ, എന്റെ പേര് വർഗീസ്. ഞാൻ കുറച്ചു നാള് ജയിലിൽ ആയിരുന്നുട്ടോ. സാധാ മോഷണം പിടിച്ചുപറി ഒന്നും അല്ലാട്ടോ. കൊലപാതകം..!" അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. ചന്ദ്രൻ അത് കേട്ട് ഞെട്ടി. അയാൾ ആ ഞെട്ടലിൽ ബ്രേക്ക് ചവിട്ടി. ഞങ്ങൾ മുന്നിലേക്ക് കുതിച്ചു. വർഗീ

പണ്ട്... പണ്ട്... പണ്ട്....

"ഹാ... ഇതെന്നാ ജേക്കബേ, നിന്നോട് ഞാൻ പറഞ്ഞില്ലേ. നമ്മൾ തമ്മിൽ ആ ബോണ്ടിങ് ഇല്ല. പിന്നെ എങ്ങനെ നമ്മൾ ഒരുമിച്ച് ജീവിക്കും..." വെറും നിസ്സാര കാര്യത്തിന് ആയിരിക്കും ഈ ഒച്ചപാട്. ഞാൻ പൊതുവേ ഒരു ശാന്തശീലൻ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു എല്ലാം കേൾക്കുന്നു. അതുമാത്രം അല്ല, എനിക്ക് ഇവളെ ഒരുപാട് ഇഷ്ടവാ. പിന്നെ എങ്ങനെ ഇതിനെ ഉപേക്ഷിച്ച് പോകും. "എടീ ദിവ്യേ, ഞാൻ പറയണേ ഒന്ന് കേൾക്ക്..." "വേണ്ട... വേണ്ട... ഒരുപാട് അങ്ങ് സോപ്പ് ഇടണ്ട" "ഹാ... ഓകെ... നീ ഇപ്പൊ പറഞ്ഞല്ലോ നമ്മൾ തമ്മിൽ ഒരു ബോണ്ടിങ് ഇല്ല എന്ന്... അങ്ങനെ കരുതാൻ മാത്രം ഇപ്പൊ എന്താ സംഭവിച്ചേ..." "ഓ, ഒന്നും അറിയാത്ത പോലെ... നിങ്ങൾ എന്നോട് പറഞ്ഞത് എല്ലാം പച്ചക്കള്ളം അല്ലായിരുന്നോ" "നീ എന്നതാ ഈ പറയണേ, എനിക്കൊന്നും മനസിലായില്ല... നീ അറ്റവും മുറിയും പറഞ്ഞാ എനിക്ക് എന്ത് മനസ്സിലാവാനാ..." ഇത് ഞാൻ വിചാരിച്ചത് പോലെ അല്ല. വേറെ എന്തോ പണി ആണ്. ഏതായാലും പ്രശ്നം അലംബാക്കാതെ, മിണ്ടാതെ ഇരിക്കാം. ഏതൊരു പ്രശ്നവും വളരെ നിഷ്പ്രയാസം പരിഹരിക്കാൻ നിശബ്ദത കൊണ്ട് സാധിക്കും. ഇത് ഞാൻ സ്വയം കണ്ടെത്തി

അഭയം

"മമ്മി... റെഡി  ആയോ...?" റൂമിൽ വെച്ച് തന്നെ ഞാൻ ഉറക്കെ ചോദിച്ചു. മമ്മി അടുക്കളയിൽ എന്തോ തിരക്കാണ്. ഞാൻ കുറച്ചു തുണികൾ ബാഗിൽ പാക്ക് ചെയ്യുകയായിരുന്നു ആ സമയം. ചോദിച്ചതിന് പ്രതികരണം ലഭിച്ചില്ല. ഞാൻ ഉറക്കെ വീണ്ടും വിളിച്ചു "മമ്മി...". പത്രങ്ങൾ തമ്മിൽ കൊട്ടും പാട്ടുമാണ്. ഇൗ വിളിയിലും പ്രതികരണം വന്നില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നു. പ്രായം ഏറി വരികയാണ്. കൈകളിലും കവിളിലും ചുളിവുകൾ ഏറെ ആയി. ചെയ്യുന്ന കാര്യങ്ങളിലെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. പണ്ട് ഞാൻ സ്കൂളിൽ ആയിരുന്ന സമയത്ത് ഓടി നടന്നു ചോറ് ഉണ്ടാകുന്നതും, എന്നെ ഡ്രസ്സ് ഉടുപ്പിക്കുന്നതും, ബാഗിൽ ബുക്ക് നിറച്ച്, എനിക്ക് ഭക്ഷണം വാരി തരുന്നതും ഒക്കെ മമ്മിയെ നോക്കി കൊണ്ട് ഞാൻ ഓർത്തു പോയി. രാവിലത്തെ പാത്രങ്ങൾ കഴുകി വെയ്ക്കുന്ന തിരക്കിൽ ആണ്. കയ്യിൽ പിടിച്ചു ഞാൻ തടഞ്ഞു.  "സമയം ഒരുപാട് ആയി, നമ്മുക്ക് പോകണ്ടേ" കുറച്ചു സമയം അവിടെ നിന്ന് മമ്മി എന്തോ ഓർക്കുകയായിരുന്നു. ചിലപ്പോൾ എന്നെ പോലെ തന്നെ ചിന്തയിലേക്ക് പോയതാകും. കൈ കഴുകിയതിന് ശേഷം മമ്മി റൂമിലേക്ക് പോയി.  ദിവ്യ പോയതിനു ശേഷം ഇൗ വീട്ടിൽ ഞങ്ങൾ